നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
തിരുവല്ല: വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ യുഡിഎഫ് നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസിനെതിരെ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായി. എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിലെ ഒരംഗവും സ്വതന്ത്രനും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു. മറ്റു യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ കെ.പി.പുന്നൂസ് ഒളിവിലാണ്. news update ……..