Friday, May 3, 2024
keralaNewsObituary

സിനിമ താരം കോട്ടയം പ്രദീപ് അന്തരിച്ചു

സിനിമ സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രദീപ് നാടക രംഗത്തും സജീവമായിരുന്നു. പത്താം വയസില്‍ എന്‍ എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റിലെന്ന നാടകത്തില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലില്‍ വേഷമിട്ടു. 1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയാണ് ആദ്യ സിനിമ. 2009 ല്‍ ഗൗതം മേനോന്റെ ”വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. എല്‍ഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.