മിനിസ്‌ക്രീനിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന് മലയാളിയായ അരുണ്‍ പത്മനാഭന്‍ ശ്രദ്ധേയനാവുന്നു. തമിഴ് മിനി സ്‌ക്രീനിലെ ശ്രദ്ധേയ മായ മുഖം ഏതെന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ തിരഞ്ഞെടുക്കപ്പെട്ടത് അരുണിനെയാണ്.
നി കൊ ഞ ച എന്ന മലയാള സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായും മറ്റ് നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച അരുണ്‍ മഹേന്ദ്ര ഗണപതി സംവിധാനം ചെയ്ത നനയാതെ മഴൈ എന്ന സിനിമയില്‍ നായകവേഷത്തിലെത്തി . സംവിധായകനാവുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇതിനായുള്ള പ്രാരംഭ ജോലികള്‍ പൂര്‍ത്തീകരിച്ചുവെന്നും അരുണ്‍
‘ കേരളാ ബ്രേക്കിംഗ് ‘ ന്യൂസിനോട് പറഞ്ഞു .

തമിഴ് കളേഴ്‌സ് ചാനലിലെ മലര്‍ എന്ന സീരിയലിലെ പൊലീസ് ഓഫീസറുടെ വേഷത്തിലൂടെയാണ് അരുണ്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.ഇപ്പോള്‍ കളേഴ്‌സില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന മാഗല്യ ദോഷം സീരിയലിലും ശ്രദ്ധേയമായ വേഷമാണ് ചെയ്യുന്നത് ,. റേറ്റിഗില്‍ ഒന്നാമത് മാഗല്ല്യദോഷം പരമ്പരയാണ് .
നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയ്യം ചെയ്തിട്ടുള്ള അരുണ്‍ റാന്നി സെന്റ് തോമസ് കോളേജിലായിരുന്നു ബിരുദ പഠനം .കോട്ടയം എരുമേലി സ്വദേശിയായ അരുണ്‍ പരേതനായ പത്മനാഭന്റെയും രമണിയുടേയും മകനാണ് .ഭാര്യ രശ്മി ,മകള്‍ ധന്‍വി