സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ചോദ്യം ചെയ്തുതുടങ്ങി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കര്‍ ഒന്‍പതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തില്‍ എന്‍ഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സര്‍ക്കാരിനും നിര്‍ണായകമാണ്.
കേസിന്റെ പ്രാധാന്യവും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്നതും പരിഗണിച്ച് എഎന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്.