സംസ്ഥാനത്ത്  സ്വകാര്യ ബസ്സുകൾ സർവീസുകൾ  നിർത്തുന്നു.

കൊറോണ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത്  സ്വകാര്യ ബസ്സുകൾ സർവീസുകൾ  നിർത്തുന്നു.കഴിഞ്ഞ കുറേ മാസങ്ങളിലുണ്ടായ കനത്ത സാമ്പത്തിക നഷ്ടം  സ്വകാര്യ  മേഖലയിലെ തകർത്തിരിക്കുകയാണ്. ബസ് ചാർജ്ജ് വർദ്ധിപ്പിച്ചതുകൊണ്ട് മാത്രം സർവീസ് നഷ്ടമില്ലാതെ കൊണ്ടുപോകാനാവില്ലെന്നും ബസുടമ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട്  സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തവക്കുമെന്നും ഇവർ വ്യക്തമാക്കി. ബസ് ഓടാതിരുന്ന കാലത്തെ നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് ജി ഫോം നൽകുമെന്നും അവർ പറഞ്ഞു .