Sunday, May 5, 2024
indiakeralaNews

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹി: സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.എംപിമാരെ ഡല്‍ഹി പോലീസ് കൈയേറ്റം ചെയ്തു. ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയ എംപിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ അതിക്രമം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടിരിക്കുകയാണ്.