Tuesday, April 30, 2024
keralaNewsObituary

ഏകമകന്റെ കല്ലറയ്ക്കരികില്‍ സ്വയം ചിതയൊരുക്കി അച്ഛന്റെ ആത്മഹത്യ.

ഏകമകന്റെ കല്ലറയ്ക്കരികില്‍ സ്വയം ചിതയൊരുക്കി അച്ഛന്റെ ആത്മഹത്യ. ജീവിതത്തിലെ ഒറ്റപ്പെടലും രോഗങ്ങളുമാണ് കൊല്ലം പത്തനാപുരം സ്വദേശി രാഘവന്‍ നായരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.ഏകമകന്‍ ഹരികുമാറിന്റെ കല്ലറയ്ക്കരികില്‍ ചൊവ്വാഴ്ച രാത്രിയാണ് സ്വയം ചിതയൊരുക്കി എഴുപത്തിരണ്ടുകാരന്‍ തീകൊളുത്തിയത്. രാഘവന്‍ നായരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന രാഘവന്‍ നായരുടെ ഏകമകന്‍ ഹരികുമാര്‍ പതിനഞ്ചു വര്‍ഷം മുന്‍പ് ട്യൂമര്‍ ബാധിച്ച് മരിച്ചു. പത്തു വര്‍ഷം മുമ്പ് ഭാര്യയും വിടവാങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു സഹോദരിമാരും അനന്തരവനും കൂടി ജീവിതത്തില്‍ നിന്ന് പോയതോടെ രാഘവന്‍ നായര്‍ കടുത്ത സങ്കടത്തിലായി. അരുവിത്തറയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന രാഘവന്‍ നായരുടെ വേര്‍പാട് നാട്ടുകാരെയും സങ്കടത്തിലാക്കി.