Monday, May 6, 2024
keralaNews

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം

തിരുവനന്തപുരം :കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ക്ക് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഉറപ്പ്. ശമ്പളപ്രതിസന്ധി ചര്‍ച്ച ചെയ്യാനെത്തിയ സിഐടിയു നേതാക്കള്‍ക്കാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ശമ്പളം നല്‍കാന്‍ സര്‍ക്കാരില്‍നിന്ന് അധികസഹായം ലഭിച്ചേ മതിയാകു. അതിന് തൊഴിലാളി യൂണിയനുകളും സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ മറ്റ് രണ്ട് അംഗീകൃത യൂണിയനുകളായ ഐഎന്‍ടിയുസി, ബിഎംഎസ് പ്രതിനിധികളുമായും മന്ത്രി വെവ്വേറെ ചര്‍ച്ച നടത്തും.