Monday, May 6, 2024
keralaNewspolitics

ലഹരക്കെതിരായ പ്രതിരോധം വീട്ടില്‍ നിന്ന് ആരംഭിക്കണം പി ടി ഉഷ

കോട്ടയം: ലഹരക്കെതിരായ പ്രതിരോധം വീട്ടില്‍ നിന്ന് ആരംഭിക്കണമെന്നും ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും ഒളിമ്പ്യന്‍ പി. ടി ഉഷ എം പി അഭിപ്രായപ്പെട്ടു. മഹിളാ സമന്വയ വേദി കോട്ടയത്ത് സംഘടിപ്പിച്ച മഹിളാ ശക്തി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിത സാബു അധ്യക്ഷത വഹിച്ചു.ചെറിയ സുഖം തേടി ലഹരി തേടുന്ന മനുഷ്യന്‍ വലിയ അപകടത്തിലാണ് ചെന്നു പെടുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രൊഫ. ലക്ഷ്മി ശങ്കര്‍ പറഞ്ഞു. കുടുംബത്തെയും സമാജത്തെയും രക്ഷിക്കാന്‍ കഴിവുള്ളവളാണ് സ്ത്രീകള്‍. ഭാരതീയ സ്ത്രീ സങ്കല്പത്തില്‍ ഇത്തരം നിരവധി പേരെ കാണാം. അമ്മമാര്‍ ഒരുമിച്ച് വരിക എന്നതാണ് മാറ്റത്തിന്റെ തുടക്കം. ലഹരിക്കെതിരായ പോരാട്ടം ഇതിനുള്ള അവസരമാണെന്നും അവര്‍ പറഞ്ഞു. സിനിമ സീരിയല്‍ താരം മീനാക്ഷി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.                                                                           

മാതംഗി സത്യമൂര്‍ത്തി പ്രാര്‍ഥനഗാനം ആലപിച്ചു . പരിപാടിയില്‍ സംഘാടക സമിതി ജന സെക്രട്ടറി മാരായ കെ ജി പ്രിയ, അഡ്വ സേതു ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.