Wednesday, May 15, 2024
keralaNews

യുവതിയുടെ മാല പറിക്കാന്‍ ശ്രമം ; മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിച്ചു.

എരുമേലിന് പോലീസ് ജില്ല പോലീസ് മേധാവിയുടെ അഭിനന്ദനം.

എരുമേലി :യുവതിയുടെ മാല പറിക്കാന്‍ ശ്രമിച്ചയാളെ മണിക്കൂറിനുള്ളില്‍ പിടികൂടിയ എരുമേലിന് പോലീസ് ജില്ല പോലീസ് മേധാവിയുടെ അഭിനന്ദനം.കഴിഞ്ഞ ദിവസം എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ദേവസ്വം ബോര്‍ഡ് മൈതാനത്തിന്റെ സൈഡില്‍ക്കൂടി പോകുന്ന ഇടവഴിയിലാണ് സംഭവം.
എരുമേലി സി എച്ച് സി ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിനി അനുജ വി. സലീമിന്റെ മാലയാണ് പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ചത് . മാല പറിക്കാന്‍ ശ്രമിച്ച കള്ളനുമായി പിടിവലിനടത്തി ശക്തമായ പ്രതിരോധം തീര്‍ത്തതോടെ പൊട്ടിച്ചെടുത്ത മാല കള്ളന് ഉപേക്ഷിക്കേണ്ടതായും വന്നു .തുടര്‍ന്ന് ലഭിച്ച പരാതിയില്‍ എരുമേലി പോലീസും – സിസി റ്റിവി കണ്‍ട്രോളിംഗ് സെക്ഷനിലെ മിടുക്കക്കാരായ ഓഫീസര്‍മാരും നടത്തിയ അന്വഷണമാണ്
കള്ളനെ മണിക്കൂറിനുള്ളില്‍ പിടിക്കാനായത്.

സംഭവവുമായി ബന്ധപ്പെട്ട് കുറുവാമുഴി പീടിയേക്കല്‍ ഷിനു വര്‍ഗീസ് (42) ആണ് അറസ്റ്റിലായത്. ജില്ലയില്‍ ഒരു ദിവസം നടന്ന മൂന്ന് മോഷണ കേസുകളില്‍ പ്രതിയെ ഉടനെ പിടികൂടാന്‍ കഴിഞ്ഞതും എരുമേലിയില്‍ മാത്രമാണ്.ഇത് പ്രതിയെ പിടിച്ച എരുമേലി സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ ജില്ലാ പോലിസ് മേധാവി ഡി. ശില്‍പ ഫോണില്‍ അഭിനന്ദിച്ചു.കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

മോഷണവുമായി പ്രാഥമിക ഘട്ടത്തില്‍ സൂചനകളോ തെളിവുകളോ കണ്ടെത്താനായില്ല. പക്ഷെ മിടുക്കരായ പോലീസുകാര്‍ ഹൈടെക് സിസി റ്റിവിയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ ദേവസ്വം മൈതാനത്ത് യുവാവ് ഒരു ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം നടന്ന് പോകുന്നതും ഒരു മണിക്കൂര്‍ സമയം കഴിഞ്ഞ് മെയിന്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ ഒരു യുവാവ് വന്നിറങ്ങി ബൈക്ക് എടുത്ത് ഓടിച്ചു പോകുന്നതും ശ്രദ്ധയില്‍പ്പെടുയായിരുന്നു .തുടര്‍ന്ന് ദൃശ്യം വിശദമായി പരിശോധിച്ചപ്പോള്‍ രണ്ടും ഒരേ യുവാവ് ആണെന്നും ആദ്യം ബൈക്കില്‍ വന്നപ്പോള്‍ ധരിച്ച ഷര്‍ട്ട് മാറ്റിയാണ് ഓട്ടോയില്‍ വന്നിറങ്ങിയപ്പോള്‍ കണ്ടെത്തി. ഇതാണ് സംശയം ഇടനല്‍കിയത് .ബൈക്കില്‍ വന്ന് ഇടവഴിയിലെത്തി മാല പറിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ എതിര്‍ ഭാഗത്തേക്ക് ഓടി രക്ഷപെട്ടതിനാല്‍ പിന്നീട് ബൈക്ക് എടുക്കാന്‍ വരുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഷര്‍ട്ട് മാറ്റി ധരിച്ച് ഓട്ടോയില്‍ എത്തിയതാണെന്നാണ് പോലീസുകാരന്‍ കണ്ടെത്തുകയായിരുന്നു .ഇതോടെ ഓട്ടോറിക്ഷാ ഡ്രൈവറെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവം ഓട്ടോ ഡ്രൈവര്‍ ആദ്യം നിഷേധിച്ചെങ്കിലും ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടതോടെ സത്യം പറഞ്ഞു. ഡ്രൈവര്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയായ യുവാവ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ അറിയാതെ മോഷണ ശ്രമം നടത്തിയതാണെന്നാണ് പറഞ്ഞത്.

ഇത് തള്ളിക്കളഞ്ഞ പോലീസ്  ബൈക്കില്‍ മുളക് പൊടി സൂക്ഷിച്ചത് കണ്ടെത്തി. മോഷണം നടത്താന്‍ പ്രതി തയ്യാറെടുപ്പ് നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പോലിസ് പറയുന്നു. സ്റ്റേഷനിലെത്തി പ്രതിയെ അനുജ തിരിച്ചറിഞ്ഞു.തുടര്‍ന്ന് മെഡിക്കല്‍ പരിശോധനക്ക് ശേഷം പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി .ഹൈടെക് സെല്ലിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ എന്‍ അനീഷ്, കെ എസ് സുമേഷ് എന്നിവര്‍ ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ കുടുക്കാനുള്ള നിര്‍ണായകമായ സൂചന കണ്ടെത്തി സംശയം പ്രകടിപ്പിച്ചത്. എസ് ഐ മാരായ അജി ജേക്കബ്, സി എച്ച് സതീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ നൗഷാദ്, ഹൈടെക് സെല്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ എന്‍ അനീഷ്, കെ എസ് സുമേഷ് എന്നിവരുള്‍പ്പെടുന്ന സ്റ്റേഷനിലെ പോലീസാണ് പ്രതിയെ പിടികൂടിയത്.