Wednesday, April 24, 2024
keralaNewsObituary

രക്ഷിതാക്കള്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വിലക്കി പെണ്‍കുട്ടി ജീവനൊടുക്കി

കണ്ണൂര്‍ : അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയയാണ് മരിച്ചത്. ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയാണ് ഫ്രഡില്‍ മരിയ. മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.