Sunday, May 5, 2024
keralaNews

മണ്‍സൂണ്‍ ബമ്പര്‍ മലപ്പുറം നഗരസഭയിലെ 11 വനിതകള്‍ക്ക് ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക്

മലപ്പുറം: 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ സേന അംഗങ്ങള്‍ക്കാണ് സമ്മാനം അടിച്ചത്.           200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മലപ്പുറത്തെ 11 വനിതകള്‍ ചേര്‍ന്നാകും 10 കോടി പങ്കിടുക. ഇവര്‍ ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തായത്. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു. ഇത് പാലക്കാട്ടെ എജന്‍സി കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേര്‍ക്കായിരുന്നു. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ബമ്പര്‍ ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേര്‍ക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേര്‍ക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.