Friday, May 10, 2024
keralaNews

കോട്ടയം ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു

കോട്ടയം ഈ വര്‍ഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയടക്കം ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി. വിലവിവരപട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം.

നികുതിയടക്കമുള്ള വിലവിവരം ചുവടെ:

കുത്തരി ഊണ് (എട്ടു കൂട്ടം, സോര്‍ട്ടക്സ് അരി) -70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി) – 70
കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) (750മി.ലി.) – 35
ചായ (150 മി.ലി.) – 11
മധുരമില്ലാത്ത ചായ (150 മി.ലി.) – 10
കാപ്പി (150 മി.ലി.) – 10
മധുരമില്ലാത്ത കാപ്പി (150 മി.ലി.) – 10
ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) – 15
കട്ടന്‍ കാപ്പി (150 മി.ലി.) – 9
മധുരമില്ലാത്ത കട്ടന്‍കാപ്പി (150 മി.ലി.) – 7
കട്ടന്‍ചായ(150 മി.ലി.) – 9
മധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.) – 7
ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-10
ദോശ (1 എണ്ണം,50 ഗ്രാം)-10
ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-10
പാലപ്പം (1 എണ്ണം, 50 ഗ്രാം)-10
ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-10
ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ ഉള്‍പ്പെടെ-60
പൊറോട്ട (1 എണ്ണം,50 ഗ്രാം)- 10
നെയ്റോസ്റ്റ് (175 ഗ്രാം) – 45
പ്ലെയിന്‍ റോസ്റ്റ് – 35
മസാലദോശ ( 175 ഗ്രാം) – 50
പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) – 35
മിക്സഡ് വെജിറ്റബിള്‍- 30
പരിപ്പുവട (60 ഗ്രാം) – 10
ഉഴുന്നുവട (60 ഗ്രാം) – 10
കടലക്കറി (100 ഗ്രാം)-30
ഗ്രീന്‍പീസ് കറി (100 ഗ്രാം) – 30
കിഴങ്ങ് കറി (100 ഗ്രാം) – 30
തൈര് (1 കപ്പ് 100 മില്ലി) – 15
കപ്പ (250 ഗ്രാം) – 30
ബോണ്ട (50 ഗ്രാം) – 10
ഉള്ളിവട (60 ഗ്രാം) – 10
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി) – 12
തൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം) – 47
ലെമണ്‍ റൈസ് (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം) – 44
ചായ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.) – 8
കോഫി (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.) – 10
മസാല ടീ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.) – 15
ലെമണ്‍ ടീ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.) – 15
ഫ്ളേവേഡ് ഐസ് ടീ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 200 മി.ലി.) – 20