Sunday, April 28, 2024
Local NewsNews

കൂട്ടിക്കലില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ യുവാവിന് പരിക്ക്

കൂട്ടിക്കല്‍ : കൂട്ടിക്കലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. കൂട്ടിക്കല്‍ സ്വദേശി കടവുകര സാദികിനാണ് കൂട്ടിക്കല്‍ എന്തയാര്‍ റോഡില്‍ വെച്ച് അപകടമുണ്ടായത്.                                         ജോലിക്ക് ശേഷം രാത്രി 9.30 യോടെ വെട്ടികാനത്തുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകും വഴിയാണ് റോഡിന് കുറുകെ ചാടി കാട്ടുപന്നികള്‍ കൂട്ടമായി ആക്രമിച്ചത്. അക്രമണത്തെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും യുവാവ് മറിഞ്ഞു വീഴുകയും കാലിനും കയ്ക്കും മുറിവുണ്ടാകുകയും ചെയ്തു.                                                             തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സ നേടി. ഇതിന് മുന്‍പും കാട്ടുപന്നികളുടെ അക്രമണത്തില്‍ പലര്‍ക്കും അപകടമുണ്ടായിട്ടുണ്ടെന്നും ഭാഗ്യം കൊണ്ടാണ് പലരും രക്ഷപെട്ടതെന്നും നാട്ടുകാര്‍ പരയുന്നു. ജനവാസം കുറവുള്ള ഭാഗത്തുള്ള റോഡ് ആയതിനാല്‍ അപകടം പറ്റിയാല്‍ മറ്റുള്ളവര്‍ അറിയാന്‍ വൈകും.                                                                                                         മുന്‍പ് ഇതുപോലെ ജോലി കഴിഞ്ഞ് പോയ യുവാവിനെ രാത്രിയില്‍ കാട്ടുപന്നി ആക്രമിച്ച് ബൈക്ക് മറിഞ്ഞു വിഴുകയും പിറകെ വന്ന വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെടുത്തുകയുമായിരുന്നു. അധികാരികള്‍ക് പരാതി നല്‍കിയിട്ടും വിഷയത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.                                                                                                                                ജനങ്ങളുടെ ജീവന് ഭീഷണിയായ പന്നികളുടെ ആക്രമണം തടയാനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.