Friday, May 3, 2024
keralaNews

തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.

ശബരിമലയില്‍ മണ്ഡലപൂജയ്ക്കുള്ള തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഏഴുമണിക്ക് ആറന്മുള കിഴക്കേ നടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നത്. ആറന്മുള ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5 മുതല്‍ 6.30 വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ തങ്ക അങ്കി ദര്‍ശനത്തിനും അനുവദിച്ചു.
അതേസമയം നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളില്‍ മാത്രമേ രഥം നിര്‍ത്തുകയുള്ളൂ. 25ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ശരംകുത്തിയിലെത്തുമ്പോള്‍ ആചാരപരമായ സ്വീകരണം നല്‍കി അങ്കി സന്നിധാനത്തെത്തിക്കും. വൈകിട്ട് അയ്യപ്പന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും.26ന് ഉച്ചയ്ക്ക് അങ്കിചാര്‍ത്തിയാണ് മണ്ഡലപൂജ. തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ ശബരിമലയില്‍ സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്.