Monday, May 13, 2024
Local NewsNews

പൊതുമരാമത്ത് വകുപ്പ് – ഉപജാപക സംഘമാണ് കേരളം ഭരിക്കുന്നത് : അഡ്വ.പി എ സലിം

സര്‍ക്കാറിനും – പൂഞ്ഞാര്‍ എംഎല്‍എക്കുമെതിരെ വ്യാപക പ്രതിഷേധം.റോഡിന് ഫണ്ട് അനുവദിച്ചതായി വ്യാജ പ്രചരണമെന്ന് കോണ്‍ഗ്രസ് .ശക്തമായ സമരം നടത്തുമെന്നും മുന്നറിയിപ്പ് 

എരുമേലി: സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളെ വെട്ടി നിരത്തി തന്റെ മരുമകനെ പൊതു മരാമത്ത് വകുപ്പ് മന്ത്രിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം പൊതു മരാമത്ത് വകുപ്പ് – ഉപജാപക സംഘമാണ് നടത്തുന്നതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം പറഞ്ഞു .                                                                                            എരുമേലി ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി തകര്‍ന്ന തരിപ്പണമായി കിടക്കുന്ന ഇരുമ്പൂന്നിക്കര – തുമരംപാറ – എലിവാലിക്ക റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഒരു പ്രചാരണ പരിപാടിക്ക് പുതുപ്പള്ളിയില്‍ വികസനം എങ്ങും എത്തിയില്ലെന്ന് ആരോപണം ഉന്നയിച്ച എം എല്‍ എ സ്വന്തം മണ്ഡലത്തിലെ റോഡുകളിലൂടെ ഒന്ന് യാത്ര ചെയ്താല്‍ എവിടെയാണ് വികസനം നടന്നതെന്ന് ബോധ്യമാകും എന്നും അദ്ദേഹം പറഞ്ഞു.                                                                                                                         മാസപ്പടി – കൈതോല അടക്കം അഴിമതിയില്‍ മുങ്ങിത്താഴുന്ന സര്‍ക്കാര്‍ പൗരാവകാശമായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന തുരംപാറ – എലിവാലിക്കര മേഖലയിലെ ജനങ്ങളുടെ ജനകീയ പ്രതിഷേധമാണ് ഈ സമരം എന്നും അദ്ദേഹം പറഞ്ഞു.                                                                                                                                                                മുട്ടപ്പള്ളി 35ല്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. റാലി കോണ്‍ഗ്രസ് നേതാവ് പ്രകാശ് പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. ഇരുമ്പൂന്നിക്കരയില്‍ നടന്ന സമാപന സമ്മേളനത്തില്‍ എരുമേലി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് റ്റി. വി ജോസഫ് അധ്യക്ഷത വഹിച്ചു .                                                                                                                                        എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി , ലിസി സജി, ജിജിമോള്‍ സജി, മറിയാമ്മ മാത്തുക്കുട്ടി, മാഗി ജോസഫ് ,പ്രകാശ് പള്ളിക്കൂടം എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ റെജി അമ്പാറ സലിം കണ്ണങ്കര, രാജന്‍ അറക്കുളം , രാജന്‍ തകിടിയേല്‍, രവീന്ദ്രന്‍ എരുമേലി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.