Monday, May 13, 2024
keralaNewsObituary

നെടുങ്കണ്ടത്ത് ഉറുമ്പരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം മകള്‍ കഴിഞ്ഞത് രണ്ട് ദിവസം.

അമ്മയുടെ മരണ വിവരം അറിയാതെ മകള്‍ മൂന്ന് രാത്രിയും രണ്ട് പകലും മൃതദേഹത്തിനൊപ്പം കഴിഞ്ഞു.നെടുങ്കണ്ടം പച്ചടി സ്വദേശി അമ്മിണിയാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മകള്‍ ശശികലയാണ് ഒപ്പമുണ്ടായിരുന്നത്. പൊലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിച്ചു.

രണ്ടുദിവസമായി വീട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയല്‍വാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലില്‍ മകളും കിടക്കുകയായിരുന്നു. ഉറുമ്പരിച്ച നിലയിലായിരുന്ന മൃതദേഹം. അമ്മിണിയുടെ ഭര്‍ത്താവ് ഒന്നരമാസം മുമ്പ് മരിച്ചിരുന്നു. അസുഖബാധിതയായ അമ്മിണിയും മകളും നാട്ടുകാരുടെയും സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.