Sunday, April 28, 2024
keralaNews

കൊച്ചിയില്‍ രണ്ടിടത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

കൊച്ചി : എറണാകുളത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ എംസി റോഡില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബസില്‍ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിന്‍ (26) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസില്‍ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഡെന്റല്‍ കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ടുവിടുന്നതിനായി പെരുമ്പാവൂരിലേക്ക് വന്ന ബസില്‍ എതിരെ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.എറണാകുളം തൃപ്പൂണിത്തുറ എസ് എം ജംഗ്ഷനില്‍ സമാനമായ രീതിയിലുണ്ടായ മറ്റൊരു അപടകത്തില്‍ ബസിനടിയില്‍പ്പെട്ട് ഇരു ചക്രവാഹനയാത്രക്കാരന്‍ മരിച്ചു. പുത്തന്‍ കുരിശു സ്വദേശി ശ്രേയസാണ് മരിച്ചത്. വളവില്‍ കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.