Tuesday, May 7, 2024
keralaNews

സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്….

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിന്റെ ആദ്യപടിയായി നാളെ തൃശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്‌സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്‌കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാന്‍ ആണ് നഴ്‌സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎന്‍എയുടെ തീരുമാനം.

വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. കൊച്ചിയിലെ ചര്‍ച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.