Sunday, May 5, 2024
indiaNewspolitics

ദേശീയ വനിതാ കമ്മീഷന്‍ അംഗമായി ഖുശ്ബു സുന്ദറിനെ നിയമിച്ചു.

സിനിമാ താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി പറയുന്നതായി ഖുശ്ബു പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഖുശ്ബു.ഝാര്‍ഖണ്ഡില്‍ നിന്നുള്ള മമതാ കുമാരി, മേഘാലയില്‍ നിന്നുള്ള അഭിഭാഷക ദലിന ഖോങ്ദുപ് എന്നിവരേയും കമ്മീഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.