Monday, May 13, 2024
keralaNews

അടൂരില്‍ എട്ടു വയസുകാരന്റെ വയറും പാദങ്ങളും പൊള്ളിച്ചു; പിതാവ് കസ്റ്റഡിയില്‍.

പത്തനംതിട്ട അടൂരില്‍ എട്ടു വയസുകാരന്റെ വയറും പാദങ്ങളും പൊള്ളിച്ചു.മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുകാരനെയാണ് ചട്ടുകം വച്ച് പൊള്ളിച്ചത്. കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കൊച്ചു തുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാറിനെ(31)നെയാണ് അറസ്റ്റ് ചെയ്തത്. മാതാവ് സലാമത്ത് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.കഴിഞ്ഞ ദിവസം വൈകിട്ട് ചട്ടുകം ചൂടാക്കി വലതു കാലില്‍ വച്ച് പൊള്ളലേല്‍പ്പിച്ചുവെന്നാണ് മൊഴി.സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയയ്ക്കുന്നുണ്ട്. ശ്രീകുമാര്‍ ജോലിക്ക് പോയപ്പോള്‍ കുറച്ച് പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോള്‍ മകന് അറിയാതെ വന്നപ്പോള്‍ ചട്ടുകം പൊള്ളിച്ച് വയ്ക്കുകയായിരുന്നു.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മാതാവിനെ വിളിച്ചു വരുത്തി മൊഴി എടുത്ത് പോലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റ് പാടുകള്‍ കണ്ടെത്തി. പിതാവ് പതിവായി കുട്ടിയെ പീഡിപ്പിച്ചിരുന്നുതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു.