Sunday, May 5, 2024
keralaNews

കോട്ടയം നസീര്‍ ആശുപത്രിയില്‍.

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ ആശുപത്രിയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം നടന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവില്‍ ആണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.കോട്ടയം നസീര്‍ മിമിക്രിയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് . കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്.