Sunday, April 28, 2024
keralaNewsUncategorized

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങള്‍ കത്തിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂര്‍ണമായി കത്തി. ഒരു സ്‌കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു. ആരെങ്കിലും തീകൊളുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. കാപ്പാ കേസിലെ ഒരു പ്രതി സംശയത്തിന്റെ മുനയിലാണ്. വാഹനങ്ങള്‍ക്ക് തീ കൊടുത്തത് കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം ആണെന്ന സംശയത്തിലാണ് പൊലീസ്. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.