Wednesday, April 24, 2024
keralaNewspolitics

പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരും; എം എ യൂസഫലി

ദുബായ് : യൂസഫലി. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും, ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോര്‍ട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി സമന്‍സ് അയച്ചോ എന്ന ചോദ്യത്തിന് ദുബായില്‍ മറുപടി പറയുകയായിരുന്നു യൂസഫലി. ലൈഫ് മിഷന്‍ കേസിലേതടക്കമുള്ള ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രംഗത്ത് വന്നിരിക്കുന്നത്  സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോട് ചോദിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്നവര്‍ക്കൊന്നും മറുപടി പറയുന്നില്ലെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തില്‍ പലതും കേള്‍ക്കേണ്ടി വരും. വിമര്‍ശനങ്ങള്‍ കേട്ട് പിന്തിരിയുന്ന ആളല്ല താന്‍ എന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരു കൃഷ്ണരാജപുര സ്റ്റേഷനിലാണ് വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും വിജേഷ് പിള്ള പ്രതികരിച്ചു. ഐപിസി 506 – അഥവാ കുറ്റകരമായ ഭീഷണി എന്ന വകുപ്പ് ചുമത്തിയാണ് ബെംഗളൂരു കൃഷ്ണരാജപുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് നാലിന് ബെംഗളുരു വൈറ്റ് ഫീല്‍ഡിലുള്ള സുരി എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഒരു ഒടിടി സീരീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ വിജേഷ് പിള്ള തന്നെ വിളിച്ച് വരുത്തിയെന്നാണ് സ്വപ്ന പരാതിയില്‍ പറയുന്നത്.