Friday, May 17, 2024
keralaNewspolitics

സിപിഎം വിശദീകരണം.

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ആരോഗ്യപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം വിശദീകരണം. ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. അതേ സമയം അവധി എത്ര ദിവസത്തേക്കാണെന്ന കാര്യം വ്യക്തമല്ല.താല്‍ക്കാലിക ചുമതല ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നല്‍കി.

ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നിലനിര്‍ത്താനാണ് കോടിയേരി മാറി നില്‍ക്കുന്നും.വീട്ടിലുണ്ടായ റെയ്ഡും അടക്കമുള്ള വിഷയങ്ങളില്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയലെന്നുമാണ് സൂചന .അനിവാര്യമായ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സെക്രട്ടറിയെ മാറ്റുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ്  ചികിത്സയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ പോയപ്പോള്‍ പകരം ആളിനെ ചുമതലപ്പെടുത്തിയിരുന്നില്ല.