Friday, April 26, 2024
AstrologykeralaNews

മീനമാസ പൂജകള്‍ക്കായാണ് നട തുറക്കുക

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് തുറക്കും. മാര്‍ച്ച് 19-ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മീനമാസ ചടങ്ങുകള്‍ക്ക് അവസാനമാകും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപം തെളിയ്ക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. തുടര്‍ന്ന് 5.30-ന് മഹാഗണപതിഹോമം. നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉത്രം തിരുല്‍സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26-ന് തുറന്ന് ഏപ്രില്‍ 5-ന് അടയ്ക്കും. മാര്‍ച്ച് 27-നാണ് കൊടിയേറ്റ്. ഏപ്രില്‍ 5-ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.