Sunday, May 5, 2024
indiakeralaNews

ജമ്മു കശ്മീരില്‍ ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍  കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്.ഇന്നലെ രാത്രി അനീഷ് ജോസഫ് കാവല്‍ നിന്നിരുന്ന ടെന്റ്റിന് തീ പിടിച്ചു. ടെന്റിലുണ്ടായിരുന്ന സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് നിഗമനം. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയപ്പോള്‍ താഴ്ച്ചയിലേക്ക് വീണ് പരുക്കേറ്റാണ് മരിച്ചത്. അനീഷിന് സാരമായി പൊള്ളലുമേറ്റിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലെത്തിക്കും. അനീഷിന്റെ ഭാര്യയും സൈന്യത്തിലാണ്.