Tuesday, May 14, 2024
keralaNews

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മെഡിക്കല്‍ കോളേജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കോ​വി​ഡ് ബാ​ധി​ച്ച്‌ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മെഡിക്കല്‍ കോളേജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്. വി.ഐ.പി റൂമില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്‍്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തനിക്ക് കൊവിഡ് പോസിറ്റീവായെന്ന് കഴിഞ്ഞ ശനിയാഴ്ച്ച ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒപ്പം ആശങ്ക വേണ്ടെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴി‍ഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.