Connect with us

Hi, what are you looking for?

india

കരസേനാ മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 30-ാമത്തെ കരസേനാ മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. ജനറല്‍ മനോജ് പാണ്ഡെ ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് ഉപമേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്ന ഉപേന്ദ്ര ദ്വിവേദി കരസേനയുടെ മേധാവി പദത്തിലേക്ക് എത്തുന്നത്. ചൈന, പാക് അതിര്‍ത്തികളില്‍ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേല്‍ക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാനും കാര്യങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും കഴിവുള്ളയാളാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

മധ്യപ്രദേശിലെ രേവയിലുള്ള സൈനിക സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1984 ജമ്മു കശ്മീര്‍ റൈഫിള്‍സിലെ റെജിമെന്റില്‍ നിയമിതനായതോടെയാണ് കരസേനയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.40 വര്‍ഷത്തെ സേവനത്തിനിടയില്‍ സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍, വിദേശ നിയമനങ്ങള്‍ തുടങ്ങി സേനയിലെ വിവിധ മേഖലകളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തി പരിചയമുണ്ട്.

സേനയിലെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിന് രാജ്യം പരം വിശിഷ്ട് സേവാ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍ തുടങ്ങിയവ നല്‍കി ആദരിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തില്‍ അറിവുള്ള വ്യക്തിയാണ് ജനറല്‍ ദ്വിവേദി. ഇത് സൈനിക സംവിധാനങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും സംയോജിപ്പിക്കുന്നതിനും സഹായകമാകും. ചൈനയുടെയും പാകിസ്താന്റെയും അതിര്‍ത്തി മേഖലകളില്‍ പ്രവര്‍ത്തിച്ച് ധാരാളം അനുഭവസമ്പത്ത് സ്വായത്തമാക്കിയ വ്യക്തിയാണ് അദ്ദേഹം.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...