Monday, May 6, 2024
keralaNews

ഭക്ഷ്യവിഷബാധ :ചെങ്ങന്നൂരിലെ കേറ്ററിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

പത്തനംതിട്ട: ഭക്ഷ്യവിഷബാധ ചെങ്ങന്നൂരിലെ കേറ്ററിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്വായ്പൂരിലെ കേറ്ററിങ് സ്ഥാപനത്തിന്റെ മാനേജരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. പൊതുശല്യം, മായംചേര്‍ക്കല്‍, രോഗം പടരാന്‍ ഇടയാക്കിയ അശ്രദ്ധ വകുപ്പുകള്‍ ചുമത്തി. വ്യാഴാഴ്ച കീഴ്‌വായ്പൂര്‍ സെന്‍ തോമസ് മാര്‍ത്തോമാ പള്ളിയില്‍ മാമോദീസ ചടങ്ങിനെത്തിയ നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി കൂടുതല്‍ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ രണ്ടുപേര്‍ക്ക് കുടലില്‍ അണുബാധ ഉണ്ടായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.