Wednesday, April 24, 2024
keralaNews

പുതുവര്‍ഷത്തില്‍ കേരളത്തില്‍ വിറ്റത് 92.73 കോടി രൂപയുടെ മദ്യം.

തിരുവനന്തപുരം :പുതുവര്‍ഷത്തില്‍ കേരളത്തിലെ ഔട്ട്ലെറ്റുകളിലൂടെ വിറ്റത് 92.73 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. പുതുവര്‍ഷത്തലേന്ന് ഉള്‍പ്പടെ 10 ദിവസം വിറ്റത് 686.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞതവണ ഇത് 649.32 കോടിയായിരുന്നു.ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22, 23, 24 തീയതികളില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്?ലെറ്റുകള്‍ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ വില്‍പന 215.49 കോടിയായിരുന്നു. കൊല്ലം ആശ്രമത്തെ ബവ്‌റിജസ് ഔട്ട്ലെറ്റാണ് വില്‍പനയില്‍ മുന്നില്‍, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്?ലെറ്റ്. വില്‍പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.