Sunday, April 28, 2024
Local NewsNews

ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; എരുമേലിയില്‍ ഹോട്ടല്‍ അടപ്പിച്ചു

എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍ ഭാഗമായി ഇന്ന് (20-12-2023 ബുധനാഴ്ച) എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലിയിലെ പ്രധാന താവളങ്ങളായ എരുമേലി ടൗണ്‍, കൊരട്ടി, കണമല എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വിതരണവും, കൈകാര്യവും ചെയ്യുന്ന 24 കച്ചവട സ്ഥാപനങ്ങള്‍ പരിശോധന നടത്തി.

വ്യത്തിഹീനമായും ശുചിത്വമില്ലാതെയും, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച എരുമേലിയില്‍  ഹോട്ടല്‍ പൂട്ടിച്ചു.ഹെല്‍ത്ത് കാര്‍ഡ് എല്ലാ തൊഴിലാളികളും എടുക്കണമെന്ന്  HI   അറിയിച്ചു. ഖര, ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും അറിയിച്ചു.

എല്ലാ കടകളിലും വേസ്റ്റു ബിന്നുകള്‍ വെക്കണമെന്നും, ഇല്ലാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും  HI അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡില്ലാതെയും, ശരിയായ രീതിയില്‍ മാലിന്യം സംസ്‌ക്കരിക്കാതെയും വ്യാപാരം നടത്തുന്ന 3 പൈനാപ്പിള്‍ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി. എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര ,

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് ശര്‍മ്മ, ജോസ്. ഘ , ജിതിന്‍ കെ, ഗോപകുമാര്‍ എം, പ്രശാന്ത് കെ.എസ്സ്, സജിത് സദാശിവന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. തുടര്‍ പരിശോധനകള്‍ ഉണ്ടായിരിക്കുമെന്നും ഒക അറിയിച്ചു.