Monday, April 29, 2024
keralaNews

മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവം ;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവം ഗൗരവതരമെന്ന് മന്ത്രി വി.എന്‍ വാസവന്‍.സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതോടൊപ്പം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അടിയന്തിരമായി ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ നേതൃത്വം വിഷയം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രി പ്രതികരിച്ചത്.ഇന്നലെ രാത്രിയാണ് വൈക്കത്തുണ്ടായ കയ്യാങ്കളി സംബന്ധിച്ച വാര്‍ത്ത ശേഖരിക്കാനെത്തിയ ന്യൂസ് 10 ചീഫ് റിപ്പോര്‍ട്ടര്‍ അനീഷിനെ ഒരു സംഘം ആളുകള്‍ കൈയ്യേറ്റം ചെയ്തത്.അനീഷ്, വൈക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ സി.കെ ആശ എം എല്‍ എ നടുക്കം രേഖപ്പെടുത്തി.നിര്‍ഭയമായി പത്രപ്രവര്‍ത്തനം നടത്തുവാനുള്ള സ്വാതന്ത്രം ഏതൊരു പത്രപ്രവര്‍ത്തകന്റെയും അവകാശമാണെന്നും അതിനാല്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ ഇടപെടീല്‍ നടത്തുമെന്നും സി.കെ ആശ പറഞ്ഞു.കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് എന്‍ അനില്‍ ബിശ്വാസ്,സെക്രട്ടറി കെ.സി സ്മിജന്‍,ജില്ല പ്രസിഡന്റ് കെ.ജി ഹരി ദാസ്,സെക്രട്ടറി പി ഷണ്‍മുഖന്‍,ട്രഷറര്‍ ആശ കുട്ടപ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.