Thursday, May 9, 2024
keralaNews

തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത എസ് നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത എസ് നായര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച രതീഷ്, ഷിജു എന്നിവരും കേസില്‍ പ്രതികളാണ്. നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.