Monday, April 29, 2024
educationLocal NewsNews

കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം

കൊല്ലമുള: കൊല്ലമുള ലിറ്റില്‍ ഫ്‌ലവര്‍ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിന്റെ 29-ാമത് വാര്‍ഷികാഘോഷം ”സര്‍ഗ്ഗോത്സവം 2023′ ‘2023” ഡിസംബര്‍ 22 ാം തീയതി (വെളളിയാഴ്ച) നടക്കും 4.30 മുതല്‍ നടക്കുന്ന പരിപാടി സി.എം.എഫ് പ്രൊവിന്‍ഷ്യാല്‍ റവ: ഫാദര്‍ സിബി ഞാവള്ളിക്കുന്നേല്‍ അധ്യക്ഷത വഹിക്കും.

ആഘോഷപരിപാടിയില്‍ പ്രശസ്ത സിനിമ താരം സിജോയി വര്‍ഗ്ഗീസ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌കൂള്‍ മാനേജര്‍ റവ:ഫാദര്‍ മാത്യു പനയ്ക്കക്കുഴിയില്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ:ഫാദര്‍ സോജി ജോസഫ് ചെറുശ്ശേരിയില്‍ സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.

പ്രസ്തുത പരിപാടിക്ക് റവ:ഫാദര്‍ മാത്യു കല്ലറയ്ക്കല്‍ (വികാരി സെന്റ് മരിയ ഗോരെത്തിചര്‍ച്ച് കൊല്ലമുള ) റ്റി.കെ ജയിംസ് (വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) ബി. രാജഗോപാല്‍ (സി.ഐ. വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ )സജീവ് എം ജോസ് . (പി.റ്റി.എ പ്രസിഡന്റ് ) എന്നിവര്‍ ആശംസയും അറിയിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെടും