Friday, May 10, 2024
Local NewsNews

എരുമേലി എസ് എന്‍ ഡി പി മധുരം മാധവം മഹാസമ്മേളനം നാളെ

എരുമേലി: എസ് എന്‍ ഡി പി യോഗം എന്ന സംഘടനയില്‍ 120-ാമത് യുണിയനായി രുപികരിക്കപ്പെട്ട എരുമേലി യൂണിയനും – എസ് എന്‍ ഡി പി  യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ കര്‍മ്മപരിപാടികളുടെ ഉദ്ഘാടനവും എസ് എന്‍ ഡി പി യോഗത്തിന്റെ സംഘടന സെക്രട്ടറിയായിരുന്ന ദേശാഭിമാനി റ്റി. കെ. മാധവന്‍ നെടുനായകത്വം വഹിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കര്‍മ്മപദ്ധതികളുടെ ഉദ്ഘാടനവും ആദരണീയനായ ടചഉജ യോഗം ജനറല്‍ സെക്രട്ടറി . വെള്ളാപ്പള്ളി നടേശന്‍ നാളെ എരുമേലി യൂണിയനില്‍ നിര്‍വ്വഹിക്കും. ഇതോടൊപ്പം 2022-23 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ A+ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും.എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  M.Sc. നേഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുമാരി അനിലകുട്ടിയെ അനുമോദിക്കും. MFI  വായ്പാപദ്ധതിയുടെ 18-ാം ഘട്ട വായ്പാവിതരണവും നടക്കും. 18 ന് രാവിലെ 10 ന് മഹാകവി കുമാരനാശാന്‍ നഗറില്‍ (യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്നും യൂണിയന്‍ കണ്‍വീനല്‍ അജിത് കുമാര്‍ പറഞ്ഞു.