Connect with us

Hi, what are you looking for?

kerala

എരുമേലിയിൽ  വാക്ക് തർക്കത്തിനിടെ തള്ളിയിട്ട യുവാവിന് വാഹനം ഇടിച്ച് ദാരുണാന്ത്യം

എരുമേലി : എരുമേലി കണ്ണിമലക്ക് സമീപം വാക്ക് തർക്കത്തിനിടെ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം.എരുമേലി തുമരംപാറ സ്വദേശി ഇല്ലിമൂട്ടിൽ (മല്ലപ്പള്ളി) ബാബുവിന്റെ മകൻ ബിബിൻ (26) മരിച്ചത്.സംഭവത്തിൽ വിഷ്ണു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡായ കണ്ണിമല ഉറുമ്പിൽ പാലത്തിന് സമീപം ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമായിരുന്നു സംഭവം.
മുണ്ടക്കയം പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണു ഈ ഭാഗത്തുള്ള വർക്ക് ഷോപ്പിൽ ജെസിബി പണിയാനായി വന്നു.ഇതിനിടെ മരിച്ച ബിബിന്റെ നേതൃത്വത്തിൽ കാറിലും – ഓട്ടോയിലും  എത്തിയ നാലംഗ സംഘം വിഷ്ണുവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.ഇതിനിടെ വിഷ്ണു ബിബിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഈ സമയം കണ്ണിമല ഭാഗത്തേക്ക് പോകുകയായിരുന്ന പിക്ക് വാനിലിടിച്ച് വീണ ബിബിൻ  മരിക്കുകയായിരുന്നുവെന്നും മുണ്ടക്കയം എസ്. ഐ അനീഷ് പറഞ്ഞു. സംഭവത്തെ തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...