Saturday, May 4, 2024
keralaLocal NewsNews

ശബരി റെയിൽവേ ;എരുമേലിയിൽ 23 ന് യോഗം 

എരുമേലി:കാൽനൂറ്റാണ്ടിന് മുമ്പ് അംഗീകാരം ലഭിച്ച് തുടക്കം കുറിച്ച അങ്കമാലി – എരുമേലി ശബരി റെയിൽവേ പൂർത്തിയാകാത്തിൽ പ്രതിഷേധിച്ച് എരുമേലിയിൽ 23 ന് പൊതുയോഗം നടക്കും.എരുമേലി എസ് എൻ ഡി പി ശാഖ ഹാളിൽ നടക്കുന്ന പരിപാടി എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയൻ എരുമേലി പറഞ്ഞു.