Thursday, May 16, 2024
keralaNews

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി മരിച്ചു.

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തില്‍ വീണ്ടും മരണം. ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യന്‍. ഇവരുടെ സംസ്‌കാരം പിന്നീട് നടക്കും. ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലാണ് കേരളത്തിന്റെ ജനനായകനായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ത്യശ്വാസം വെടിഞ്ഞത്. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തിന്റെ മരണം കേരളം വേദനയോടെയാണ് കേട്ടത്. മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധിയും രണ്ട് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.