Connect with us

Hi, what are you looking for?

Uncategorized

12 വർഷം കഴിഞ്ഞിട്ടും എരുമേലിയിൽ മൃതദേഹം സംസ്ക്കരിക്കാൻ പൊതുസ്മശാന സൗകര്യമില്ല .

എരുമേലി ഗ്രാമ പഞ്ചായത്തിൽ  12 വർഷം കഴിഞ്ഞിട്ടും പൊതുസ്മശാനം നിർമ്മിച്ചില്ല  . എന്നാൽ ഇതേ പദ്ധതിക്കായി മുണ്ടക്കയം പഞ്ചായത്തിന് നിയമ വിരുദ്ധമായി  പണം നൽകി . 2008 – 09 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്ന് പദ്ധതികൾക്കായാണ് കവുംങ്ങുംകുഴിയിൽ പഞ്ചായത്ത് സ്ഥലംഏറ്റെടുക്കുന്നത് . മാലിന്യ സംസ്ക്കരണം , അറവ് ശാവ്  , പൊതുസ്മശാനം എന്നിവ നിർമ്മിക്കായി രണ്ടു കോടി നൽകിയെങ്കിലും ഒരു പദ്ധതി പോലും പൂർത്തീകരിക്കാൻ മാറി –  മാറി ഭരിച്ച മുന്നണികൾക്ക് കഴിഞ്ഞില്ല . സർക്കാർ ഏജൻസിയായകെൽ എന്ന സ്ഥാപനത്തിലായിരുന്നു നിർമ്മാണച്ചുമതലയെങ്കിലും പദ്ധതി  പാതിവഴിയിൽ  ഉപേക്ഷിക്കുകയായിരുന്നു . തുടർന്ന് ഭരണത്തിലേറിയ  മുന്നണികൾ വിവിധ പേരുകളിൽ  ഇവിടെ ലക്ഷങ്ങൾ ചില വഴിക്കുകയും , ഉദ്ഘാടന മാമാങ്കം നടത്തി ഫണ്ട് പാഴാക്കിയെന്നും നാട്ടുകാർ  പറഞ്ഞു .  മലിനീകരണ നിയന്ത്രണ ബോർഡും , ആരോഗ്യ വകുപ്പും , കളക്ടറും ഒരുപോലെ അനുമതി നൽകിയ  പൊതുസ്മശാനം  നിർമ്മിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത പഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത് . 

എന്നാൽ 2013 ൽ  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും , മുണ്ടക്കയം പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച മുണ്ടക്കയം വരിക്കാനിയിലെ പൊതുസ്മശാന നിർമ്മാണത്തിനായി എരുമേലി ഗ്രാമ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ നൽകിയതും നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു . എരുമേലിയിൽ പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ ഏറെ ദുരിതമനുഭവിക്കുമ്പോഴാണ്  സ്ഥലവും മറ്റ് സൗകര്യമുണ്ടായിട്ടും പഞ്ചായത്ത് കടുത്ത അനാസ്ഥ കാട്ടുന്നത് . ശബരിമല തീർഥാടന കേന്ദ്രം കൂടിയായ എരുമേലിയിൽ തീർഥാടകരടക്കം മരിച്ചാൽ സംസ്ക്കരിക്കാനാവാത്ത അവസ്ഥയാണുള്ളത് . എൽ ഡി എഫും , യുഡിഎഫും വർഷങ്ങൾ മാറി – മാറി ഭരിച്ചിട്ടും അത്യാവശ്യമായ ഒരു പദ്ധതി നടപ്പാക്കാൻ കഴിയാത്തവർക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത് .

പൊതുസ്മശാനത്തിനായി  എരുമേലി പഞ്ചായത്ത് കവുങ്ങുംകുഴിയിൽ വാങ്ങിയ സ്ഥലം കാട് കയറിയ നിലയിൽ


Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...