Thursday, May 2, 2024
keralaNews

ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു

പാലക്കാട്: പാലക്കാട് മേനോന്‍ പാറയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഷുഗര്‍ ഫാക്ടറിയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്.

ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ ആളുകളാണ് പ്രതിമയെ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഗാന്ധിജിയുടെ തല ഭാഗം മുഴുവനായി അടര്‍ത്തി മാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.