Monday, April 29, 2024
keralaNews

പെരുന്തേനരുവിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പത്തനംതിട്ട പെരുന്തേനരുവിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി അരുവിയില്‍ വീണ ഒഴുക്കില്‍പ്പെട്ട് പൊന്‍കുന്നം സ്വദേശി തുറവാതുക്കല്‍ സാജന്‍ -മിനി ദമ്പതികളുടെ മകന്‍ എബിന്‍ സാജന്‍ (21)ന്റെ മൃതദേഹം കണ്ടെത്തിയത്.എബിന്‍ വീണ സ്ഥലത്തു നിന്നു തന്നെ ഇന്ന് വെളുപ്പിനെ അഞ്ചുമണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്.ഇടത്തിക്കാവിലുള്ള ബന്ധുവിന്റെ വീട്ടില്‍ വന്ന എബിനും മറ്റു ബന്ധുക്കളും പെരുന്തേനരുവി കാണാന്‍ എത്തിയതായിരുന്നു.ബന്ധുക്കളുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി അരുവിയിലേക്ക് വീഴുകയായിരുന്നു.