Friday, May 3, 2024
indiaNewsObituary

സുശാന്തിന്റെ മരണം; മുന്‍ സംവിധാന സഹായി അറസ്റ്റില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധാന സഹായി ഋഷികേശ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. എന്‍.സി.ബി അന്വേഷിക്കുന്ന മയക്കു മരുന്നു കേസില്‍ ഋഷികേശ് പവാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും മുംബൈ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പവാറിന്റെ ചെമ്ബൂരിലുള്ള വീട്ടില്‍ എത്തിയെങ്കിലും പവാര്‍ അപ്പോഴേക്കും ഒളിവില്‍ പോയിരുന്നു.