Thursday, May 16, 2024
keralaNews

പുഴയിൽ വീണ യുവാവ് മരിച്ചു.

നെല്ലിയാമ്പതി :ചെറുനെല്ലി എസ്റ്റേറ്റിനകത്ത് പുഴയിൽ വീണ യുവാവ് മരിച്ചു. ആലത്തൂർ കാവശ്ശേരി നടക്കാവ് വീട്ടിൽ അഖിൽ (21) മരിച്ചത്
സഹപാഠികളായ 4 പേര് ഇന്ന് രാവിലെയാണ് വന്നത്
ആലത്തൂർ എ.എസ്. എം.എം ടി.ടി.ഐ. അധ്യാപക വിദ്യാർഥിയാണ്.
പുഴയിൽ വെള്ളം ചാടി ഉണ്ടായ 15 അടിയോളം താഴ്ചയുള്ള കുഴിയിൽ അകപ്പെട്ട ആണ് അഖിൽ മരിച്ചത്.അനുരാജ് പരിക്കുകളോടെ രക്ഷപ്പെട്ടു.
പുഴയോരത്ത് ഇരിക്കുന്നതിനിടയിൽ സഹപാഠിയായ അനുരാജ് കാൽവഴുതി വെള്ളം ചാടി ഉണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു.
ഇദ്ദേഹത്തെ രക്ഷിക്കുന്നതിന് നീന്തൽ അറിയാവുന്ന അഖിൽ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.