Friday, May 10, 2024
keralaNewsObituary

കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു.

കോഴിക്കോട് രാമനാട്ടുകരയില്‍ സിമന്റ് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.പുളിഞ്ചോട് വളവിന് സമീപം ഇന്നു പുലര്‍ച്ചെ 4.45 നാണ് അപകടം. സുഹൃത്തിനെ യാത്രയാക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നതാണ് ഇവര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അപകടസമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു.