മുക്കൂട്ടുതറ : അസ്സീസി ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ നവീകരിച്ച ലാബിന്റെ വെഞ്ചിരിപ്പും – പുതിയ മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും 2023 ഏപ്രില്‍ 1 ശനിയാഴ്ച നടത്തി. ഫുള്ളി ഓട്ടോമേറ്റഡ് ആയ മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം അസ്സീസി ഹോസ്പിറ്റല്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിസ് ആനിക്കല്‍ നിര്‍വഹിച്ചു. ഒപ്പം, ലാബിന്റെ വെഞ്ചിരിപ്പ് അസ്സീസി ഹോസ്പിറ്റല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആല്‍ബര്‍ട്ട് മാത്യു കുമ്പളോലില്‍ നിര്‍വഹിച്ചു.