Saturday, April 27, 2024
keralaLocal NewsNews

എയ്ഞ്ചൽവാലിയിൽ കടുവ ഇറങ്ങി 

എരുമേലി :ശബരിമല വനാതിർത്തി ജനവാസ മേഖലയായ എയ്ഞ്ചൽവാലിയിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ 7. 30 ഓടെ റബ്ബർ ടാപ്പിഗിന് ഇറങ്ങിയ ആളാണ് കടുവയെ കണ്ടത്.എയ്ഞ്ചൽവാലി -കേരളപാറ ഭാഗത്താണ് ടാപ്പിംഗിനിടെ  ശിവൻ എന്നയാൾ  കടുവയെ കണ്ടത്. അനക്കം കണ്ട് ശ്രദ്ധിച്ചപ്പോഴാണ് കടുവയെ കണ്ടതെന്നും ശിവൻ പറയുന്നു. പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു ശിവൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കണമലയിൽ കാട്ടുപോത്ത് രണ്ടുപേർ ആക്രമിച്ച കൊലപ്പെടുത്തിയത്.കീരിത്തോട് ഭാഗത്ത് വീട്ടിൽ വളർത്തുകയായിരുന്നു ആടിനെ വന്യ ജീവി  ആക്രമിച്ചതും കഴിഞ്ഞ ദിവസമാണ്. ഇതിനിടെ കീരിത്തോട്  ഭാഗത്ത് കാട്ടാനക്കൂട്ടം രണ്ടു ദിവസമായി തമ്പടിച്ചിരിക്കുകയാണ്.കടുവയെ കണ്ടെത്താൻ കണ്ടെത്തിയ സ്ഥലത്ത് കൂട് വെക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ആവശ്യപ്പെട്ടു. എയ്ഞ്ചൽവാലി പാറയോലി പറമ്പിലാണ് കടുവയെ കണ്ടെത്തിയത്. വാർഡംഗം മാത്യു ജോസഫിന്റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള ചർച്ചകളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തുയാണ്.സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയെന്നും ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.