Friday, May 24, 2024
keralaNewsObituary

കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്റെ മകന്‍ അനൂപ്(23) ആണ് മരിച്ചത്. കഞ്ഞിപ്പാടം പൂക്കൈതയാറ്റില്‍ ഏഴ് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാവുകയായിരുന്നു. തകഴി അഗ്‌നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.