Thursday, May 2, 2024
indiaNews

അല്‍ഖായിദ ഘടകത്തിന് കേരളത്തില്‍ നിന്നും പണം നല്‍കിയത് മലയാളി ബുദ്ധികേന്ദ്രം എന്‍ഐഎ

അല്‍ഖായിദ ഘടകത്തിന് കേരളത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍.അറസ്റ്റിലായവരുടെ ആദ്യമൊഴികളില്‍ തന്നെ ഇവര്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം മറ്റാരോ ആണെന്ന് അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു.അല്‍ഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കലാണ് അറസ്റ്റിലായവരുടെ ദൗത്യമെന്ന് അവര്‍ തന്നെ മൊഴി നല്‍കിയെങ്കിലും ഇവര്‍ക്ക് അതിനുള്ള ബൗദ്ധികശേഷിയില്ലെന്നാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനം.

കേരളത്തില്‍ അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 4 സംഘടനകളുടെയും 2 സ്ഥാപനങ്ങളുടെയും 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നു.കേരളത്തില്‍ അല്‍ഖായിദയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ മറയായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണു നിഗമനം. ഏലൂര്‍ പാതാളത്തു പിടിയിലായ മുര്‍ഷിദ് ഹസനാണു എറണാകുളത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെങ്കിലും എന്‍ഐഎ പിടിച്ചെടുത്ത ഇയാളുടെ ലാപ്‌ടോപ് ഉപയോഗിച്ചിരുന്നത് മറ്റാരോ ആണ്. ഇയാളുടെ ലാപ്‌ടോപ്പും സ്മാര്‍ട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷന്‍ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്.പിടിയിലാവര്‍ക്ക് ബംഗാളിലെ തിരിച്ചറിയല്‍ കാര്‍ഡ് ആണെങ്കിലും ബംഗ്ലദേശികള്‍ ആണെന്ന വിവരവും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.