Monday, April 29, 2024
keralaNews

മിസ്ഡ് കോള്‍ മതി പൊലീസ് അന്വേഷിച്ചെത്തും: ഡിജിപി

സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. പൊലീസ് സംവിധാനത്തെ നമ്പര്‍ വണ്‍ പദവിയില്‍ത്തന്നെ നിലനിര്‍ത്തുകയെന്നതാണ് ഇനി വരാന്‍പോകുന്ന സംസ്ഥാന പൊലീസ് മേധാവി നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ ഖേദമില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.                                                സ്ത്രീധനമെന്ന വിപത്ത് നേരിടാന്‍ സമൂഹവും തിരുത്തണമെന്നു ബെഹ്‌റ പറഞ്ഞു. വിസ്മയയുടെ മരണം അടക്കമുള്ള സംഭവങ്ങള്‍ പഠനത്തിന് വിധേയമാക്കണം. സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. സ്ത്രീകള്‍തന്നെ പരാതിപ്പെടാന്‍ മുന്നോട്ടുവരുന്നത് നല്ല പ്രവണതയാണ്. മാവോയിസ്റ്റുകളെ വെടിവച്ചതില്‍ പൊലീസിന് തെറ്റ് പറ്റിയിട്ടില്ല. യുഎപിഎ നിയമം ചുമത്തിയതിലും ഖേദമില്ല. അടുത്ത പൊലീസ് മേധാവി ആരാകണമെന്നു പറയാനില്ലെന്നും ബെഹ്‌റ പറഞ്ഞു.